ഓള്‍റൗണ്ടര്‍ ഷഹബാസ് അഹ്മദിന്(Shahbaz Ahmed) ആദ്യമായി ഇന്ത്യന്‍ ടീമില്‍ അവസരം. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാള്‍ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങള്‍ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഷഹബാസ് അഹ്മദ്.
റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് ഏറെക്കാലം പുറത്തിരുന്നതിനു ശേഷമാണ് താരം കൗണ്ടിയിലൂടെ തിരികെയെത്തിയത്. കൗണ്ടിയ്ക്ക് ശേഷം റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിലും വാഷിംഗ്ടണ്‍ കളിച്ചു. താരം രണ്ട് ടൂര്‍ണമെന്റുകളിലും മികച്ച ഫോമിലായിരുന്നു.
സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എല്‍ രാഹുലിനെ സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖര്‍ ധവാനായിരുന്നു ഇന്ത്യന്‍ നായകന്‍. ശിഖര്‍ ധവാന്‍ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here