Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും(vignesh shivan) നയൻതാര(nayanthara)യും. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമായിരുന്നു ഇരുവരുടെയും വിവാ​ഹം(marriage). ഇപ്പോൾ ബാഴ്സലോണയില്‍ അവധിയാഘോഷിക്കുകയാണ് ഇരുവരും.

Nayanthara, Vignesh Shivan pose romantically during their evening walk in  Spain - Hindustan Times

ബാഴ്സലോണയില്‍ നിന്നുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ. ഏറ്റവും ഇഷ്‍ടപ്പെട്ട ക്ലിക്കുകള്‍ എന്ന് പറഞ്ഞാണ് വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുള്ളത്. ‘സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു’ എന്നും വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. ഭാര്യക്കൊപ്പം ബാർസലോണയിലേക്കെന്നു പറഞ്ഞുകൊണ്ടാണ് ആദ്യ യാത്രയിലെ ചിത്രം വിഘ്നേശ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്.

Nayanthara-Vignesh Shivan's wedding is 'Beyond The Fairytale'; watch  documentary teaser video here | Ott News – India TV

2017 ഓടെ തുടങ്ങിയ പ്രണയത്തിനൊടുവിലാണ് വിഘ്നേശും നയൻതാരയും വിവാഹിതരായത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായികയായെത്തിയത് നയൻതാര ആയിരുന്നു.

Watch: Netflix shares glimpse into Nayanthara & Vignesh Shivan's grand  wedding | The News Minute

സൂപ്പർ ഹിറ്റായ ചിത്രം രണ്ട് പേരുടെയും കരിയറിലെ വലിയൊരു ബ്രേക്ക് ആയി. ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയിലൂടെ വിഘ്നേശ് മുഖ്യധാര സംവിധായകനായി പേരെടുത്തു. നയൻതാരയ്ക്ക് ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയിലേക്കുള്ള ചവിട്ടു പടിയുമായി നാനും റൗഡി താൻ മാറി.

Nayanthara, Vignesh Shivan share a kiss in latest honeymoon pic from  Barcelona; fans can't stop gushing | Celebrities News – India TV

വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍’ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. നയന്‍താര- വിഘ്നേശ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി.

Nayanthara and Vignesh Shivan head to Spain for vacation, see PICS |  Bollywood Bubble

ഗൗതം വാസുദേവ് മേനോന്‍ ആണ് വിഘ്നേശിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News