KSRTC യിൽ മന്ത്രിതല ചര്‍ച്ച നാളെയും തുടരും

കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിയിൽ യൂനിയനുകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച നാളെയും തുടരും. സുശീൽ ഖന്ന റിപ്പോർട്ട് അംഗീകരിക്കാൻ മാനേജ്മെന്റ് തൊഴിലാളികളും തയ്യാറാകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നാളത്തെ ചർച്ചയിൽ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു

കെ എസ് ആർ ടി സിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും നടത്തിയ ആശയ വിനിമയത്തിലെ ആശയങ്ങളും
സുശീൽഖന്ന റിപ്പോർട്ടിലെ പരിഷ്കാരങ്ങളും ആണ് ഗതാഗത മന്ത്രി ആന്റണി രാജുവും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയും തൊഴിലാളികൾക്കും മാനേജ്മെന്റിനും മുന്നിൽ വച്ചത്..സുശീൽ ഖന്ന റിപ്പോർട്ട്‌ സർക്കാർ അംഗീകരിച്ചതാണെന്നും , അത് മാനേജ്മെന്റ് തൊഴിലാളികളും അംഗീകരിക്കാണമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു

എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് അകം ശമ്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത്, ജീവനക്കാരുടെ യൂണിയൻ പ്രൊട്ടക്ഷൻ തുടരണം തുടങ്ങിയ ആവശ്യങ്ങൾ യൂണിയനുകളും മുന്നോട്ട് വച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News