Shatavari: ആരോഗ്യസംരക്ഷണത്തിന് ‘ഔഷധസസ്യങ്ങളുടെ രാജ്ഞി’

മാറുന്ന ജീവിതശൈലി നമുക്ക് നൽകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്. അവയൊക്കെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നാം തേടാറുമുണ്ട്. നമുക്ക് ശതാവരി(shatavari)യുടെ ഗുണങ്ങൾ നോക്കാം… പലവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്ന ശതാവരിച്ചെടി അവശ്യ സംയുക്തങ്ങളുടെ സമ്പന്ന ഉറവിടമാണ്.

Shatavari Benefits

ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് ശതാവരിയെ വിളിക്കുന്നത്. 50 ഓർഗാനിക് മൂലകങ്ങൾ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. സ്റ്റീരിയേയിഡൽ സാപോണിൻസ്, ഗ്ലൈക്കോസൈഡ്, ആൽക്കലോയിഡുകൾ പോളിസാക്കറൈഡുകൾ തുടങ്ങിയവയുടെ സാന്നിധ്യം യഥേഷ്ടമുള്ള ശതാവരിയുടെ രോഗനിവാരണ ശേഷി അദ്ഭുതാവഹമാണ്.

What is Shatavari? | ORGANIC INDIA | New Zealand's Home of Tulsi Tea

പ്രാചീനകാലം തൊട്ടേ ഇന്ത്യക്കാർ ശതാവരിയുടെ മേന്മ മനസിലാക്കി ഉപയോഗിച്ചിരുന്നു. പ്രത്യേകിച്ചും പ്രത്യുൽപ്പാദനാവയവങ്ങളുടെയും പ്രത്യുൽപാദന വ്യവസ്ഥയുടെയും ആരോഗ്യ സംരക്ഷണത്തിന് ശതാവരിയോളം മികച്ച മറ്റൊരു പ്രകൃതിദത്ത മാർഗ്ഗമില്ല. അതിനാൽ ആയുർവേദത്തിൽ ശതാവരി ചേർത്ത ധാരാളം മരുന്നുകളും രസായനങ്ങളും ഇറങ്ങുന്നുണ്ട്.

ശതാവരി എന്നാൽ നൂറു ഭർത്താക്കന്മാർ ഉണ്ടാവാൻ പ്രാപ്തിയുള്ളവൾ എന്ന അർത്ഥം കൂടിയുണ്ട്. യുവതികൾക്കു മാത്രമല്ല, പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശതാവരി ഉപയോഗിക്കാവുന്നതാണ്. ആർത്തവ വിരാമവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ഇത് നല്ലതാണ്.

ശതാവരി കൊണ്ടുള്ള നേട്ടം

• പെൺ പ്രത്യുൽപ്പാദന വ്യവസ്‌ഥ സന്തുലിതമാക്കുന്നു.

• മുലപ്പാൽ വർദ്ധിപ്പിക്കുന്നു.

• ഹോർമോൺ സന്തുലിതമാക്കുന്നു.

• പുരുഷ പ്രത്യുൽപ്പാദന വ്യവസ്‌ഥയും മികവുറ്റതാകുന്നു.

• ദഹനേന്ദ്രിയവും അന്നനാളവും ആരോഗ്യമുള്ളതാക്കുന്നു.

• സുഖകരമായ മലശോധന നൽകുന്നു.

• ശ്വാസകോശങ്ങൾക്കും നാളങ്ങൾക്കും ആശ്വാസം പകരുന്നു.

• പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

• ആന്‍റി ഓക്സിഡന്‍റുകൾ ലഭ്യമാക്കുന്നു.

സ്ത്രീയുടെ ആരോഗ്യത്തിൽ ഏറ്റവും അനിവാര്യമായ ഈസ്ട്രജൻ ഹോർമോൺ നില സന്തുലിതമാക്കുക എന്ന കാര്യമാണ് ശതാവരി ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. വീട്ടിൽ വളരെ എളുപ്പം വച്ചു പിടിപ്പിച്ച് വളർത്താവുന്ന ചെടിയാണിത്. പടർന്നു പിടിക്കുന്ന തരത്തിലുള്ള ഈ ചെടി അലങ്കാര സസ്യം പോലെയും ഉപയോഗിക്കാം. ഇതിന്‍റെ വേര് ചതച്ചിട്ട് വെള്ളം കുടിക്കുന്നത് വളരെ ഉത്തമമാണ്.

ശതാവരി എങ്ങനെ ഉപയോഗിക്കാം?

ശതാവരി ഉപയോഗിക്കേണ്ടത് എങ്ങനെ എന്നത് ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കും. ശതാവരി ടാബ്‌ലെറ്റ് രൂപത്തിലും, പൊടിച്ച രൂപത്തിലും അല്ലെങ്കിൽ ടോണിക്ക് രൂപത്തിലുമെല്ലാം വാങ്ങുവാൻ കഴിയും.

സാധാരണ നമ്മൾ കഴിക്കുന്ന ഒരു ശതാവരി ഗുളികകളിൽ 500 Mg അടങ്ങിയിരിക്കുന്നു. ഇത് ദിവസത്തിൽ രണ്ടുതവണ കഴിക്കാം. എന്നിരുന്നാലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News