13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവ്

13 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അമ്മയില്ലാത്ത സമയത്ത് മറയൂരിലെ വീട്ടില്‍വെച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിന് ഒരു ലക്ഷം രൂപ അനുവദിക്കണമെന്നും കോടതി അറിയിച്ചു. വിചാരണ സമയത്ത് കുട്ടിയുടെ അമ്മ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.

ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News