Police: പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം സ്വന്തമാക്കി കേരളാ പൊലീസിന്

71-ാമത് അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ്‌ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ(all-india-aquatic-and-cross-country-race-championship) ആദ്യ സ്വർണം കേരളാ പൊലീസിന്(kerala police). 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ജോമി ജോർജ്ജ് ആണ് കേരളത്തിന് വേണ്ടി ആദ്യ സ്വർണം കരസ്ഥമാക്കിയത്.

കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നടന്ന സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ജോമി ജോർജ്ജ് വെളളിമെഡൽ നേടിയിരുന്നു. 2019 ൽ കേരളാ പൊലീസിൽ സർവ്വീസിൽ പ്രവേശിച്ച ജോമി ജോർജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവിൽ കെഎപി അഞ്ചാം ബറ്റാലിയനിൽ ഹവിൽദാർ ആണ്.

പിരപ്പൻകോട് ഡോ ബി ആർ അംബേദ്‌കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന പൊലീസ് അക്വാട്ടിക് ആൻഡ്‌ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, സിആർപിഎഫ്‌, ഐടിബിപി, എസ്‌എസ്‌ബി എന്നീ അർധസൈനിക വിഭാഗങ്ങളും വിവിധ പൊലീസ് സേനകളുമാണ് പങ്കെടുക്കുന്നത്‌. ആകെ 27 ടീമിലായി 128 വനിതകളടക്കം 682 പേർ മത്സരത്തിനിറങ്ങും. 44 അംഗ ടീമാണ്‌ കേരള പൊലീസിന്റേത്‌.

വാട്ടർപോളോ, ഹൈ ബോർഡ് ഡൈവിങ്‌ എന്നിവ മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഫ്രീസ്റ്റൈൽ, ബാക് സ്ട്രോക്, ബ്രെസ്റ്റ് സ്ട്രോക്, ബട്ടർഫ്ളൈ സ്ട്രോക്, ഫ്രീസ്റ്റൈൽ മെഡ്ലെ, മെഡ്ലെ റിലെ, സ്പ്രിങ്‌ ബോർഡ് ഡൈവിങ്‌, ഹൈബോർഡ്‌ ഡൈവിങ്‌, മിക്സഡ് റിലെ ഇനങ്ങളിലാണ്‌ മത്സരങ്ങൾ. 21 വരെ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയാണ് മത്സരങ്ങൾ.

ശനിയാഴ്‌ച ക്രോസ് കൺട്രി റേയ്‌സ് മത്സരങ്ങൾ നടക്കും. ശംഖുംമുഖം മുതൽ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയംവരെയാണ് മത്സരം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് രാവിലെ 6.30 ന് ശംഖുംമുഖത്ത് ഫ്ലാഗ് ഓഫ് ചെയ്യും. 24 ടീമിലായി 236 പേർ ക്രോസ് കൺട്രി മത്സരങ്ങളിൽ പങ്കെടുക്കും. 21ന്‌ വൈകിട്ട്‌ 5.30ന്‌ സമാപന സമ്മേളനത്തിൽ സ്പീക്കർ എം ബി രാജേഷ്‌ മുഖ്യാതിഥിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News