ക്രൈമിയയിൽ സ്ഫോടനം; അട്ടിമറിയെന്ന് റഷ്യ

 എട്ടുവർഷമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്രൈമിയയിലെ സെനികകേന്ദ്രത്തിൽ സ്ഫോടനം നടന്നതിനു പിന്നിൽ അട്ടിമറിയാണെന്ന് റഷ്യ.

വടക്കൻ ക്രൈമിയയിലെ ജഹൻകോയിയിൽ റഷ്യൻ സൈനിക ഹെലികോറ്ററുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. 2 പേർക്കു പരുക്കേറ്റു. മയസ്കോയി, അസോവ്സ്കോയി ഗ്രാമങ്ങളിൽനിന്ന് 3000 പേരെ ഒഴിപ്പിച്ചു.

ക്രൈമിയയിലെ സാക്കി വ്യോമതാവളത്തിൽ കഴിഞ്ഞയാഴ്ച സ്ഫോടനം നടന്നിരുന്നു. 2 സംഭവങ്ങളിലും പങ്കുണ്ടെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചിട്ടില്ല.

ഇതിനിടെ, യുക്രെയ്നിൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. സപൊറീഷ ആണവപ്ലാന്റ് ആക്രമിച്ചുള്ള ‘റഷ്യൻ ഭീകരത’യെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള ഫോൺ സംഭാഷണത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അപലപിച്ചു.

ഏഷ്യയി‍ൽ സംഘർഷം സൃഷ്ടിക്കാൻ യുഎസ് ശ്രമം നടത്തുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആരോപിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനം പരാമർശിച്ചായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News