നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര റെയില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി:മന്ത്രി വി അബ്ദുറഹിമാന്‍|V Abdurahiman

(Nemam)നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman).നേമം ടെര്‍മിനല്‍ നടപ്പാക്കും എന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും ചര്‍ച്ചകള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രി കേരളത്തില്‍ എത്തും മന്ത്രി വ്യക്തമാക്കി.

അങ്കമാലി- ശബരിപാതയുടെ സര്‍വ്വേ നടപടികള്‍ തുടരും. ഓണത്തിന് കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

ഷാജഹാന്‍ വധക്കേസ്;ആയുധങ്ങള്‍ കണ്ടെത്തി

പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്. അറസ്റ്റിലായ അനീഷ് ഉപയോഗിച്ച ആയുധമാണ് കണ്ടെത്തിയത്. കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

വധക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നവീന്‍, ശബരീഷ്, അനീഷ്, സുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികള്‍ കസ്റ്റഡിയിലെന്നും, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എസ് പി – ആര്‍ വിശ്വനാഥ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ നവീനും ഷാജഹാനെ വെട്ടിവീഴ്ത്തിയ ശബരീഷ്, അനീഷ്, സുജീഷ് എന്നിവരുമാണ് അറസ്റ്റിലായത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എട്ട് പേരെയും കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. സി പി ഐ എമ്മുമായി അകന്ന പ്രതികള്‍ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. 219 മുതല്‍ ഷാജഹാനുമായി വിരോധമുണ്ടായിരുന്നെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. വീട്ടില്‍ നിന്ന് വടിവാള്‍ എത്തിച്ചാണ് പ്രതികള്‍ ഷാജഹാനെ ആക്രമിച്ചത്. കേസില്‍ നിര്‍ണ്ണായകമായ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ഗൂഡാലോചന സംശയിക്കുന്നതിനാല്‍ അക്കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News