തെരുവിലെ കലാകാരന്മാർക്കൊപ്പം കിടിലൻ ചുവടുകളുമായി കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കർണാടകയിൽ നാടോടി നൃത്തം അവതരിപ്പിക്കുന്ന തെരുവ് കലാകാരന്മാർക്കൊപ്പം ചുവടുവയ്ക്കുന്ന കുരുന്നിന്റെ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പരിസരം മറന്ന് ജീവിതത്തിന്റെ നിറങ്ങൾ ആസ്വദിക്കാനും നൃത്തം വയ്ക്കാനുമൊക്കെ കൊച്ചുകുട്ടികൾക്ക് ഒരു പ്രത്യേക കഴിവാണ്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഈ മനോഹരമായ ദൃശ്യങ്ങൾ. തെരുവിൽ നാടോടി നൃത്തം അവതരിപ്പിക്കുന്ന ചില കലാകാരന്മാർക്കൊപ്പം ഒരു പെൺകുട്ടിയേയും വിഡിയോയിൽ കാണാം.

ഒരു സ്ത്രീ ഈ പെൺകുട്ടിയോടൊപ്പം കലാകാരന്മാരെ മാലയിട്ട് ആദരിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. തുടർന്ന് അയാൾ പെൺകുട്ടിയെ തന്നോടൊപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ പെൺകുട്ടി ആവേശത്തോടെയും ഉത്സാഹത്തോടെയും നർത്തകരെ അനുകരിക്കുകയും അവർക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നു. വിസിറ്റ് ഉഡുപ്പി എന്ന ടൂറിസം പേജാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News