AC: നിങ്ങൾക്ക് എസി ഉപയോഗം കൂടുതലാണോ? സൂക്ഷിച്ചോ…

നിങ്ങൾക്ക് എസി(AC) ഉപയോഗം കൂടുതലാണോ? വീട്ടിലും കാറിലുമെല്ലാം എപ്പോഴും എസി ഉപയോഗിക്കാറുണ്ടോ? എങ്കിൽ അങ്ങനെ ചെയ്യുന്നത് അപകടകരമാണ്. കൊടും ചൂടിനെ അതിജീവിക്കാൻ എസി അനിവാര്യമാണ്. എങ്കിലും 24 മണിക്കൂറും എസിയിൽ ഇരിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ് എന്നതാണ് വാസ്തവം.

How Does Your Air Conditioning Unit Cool Your Home? | Airfreeze

നിങ്ങൾ ചിന്തിക്കേണ്ട കാര്യം കൃത്രിമ ഊഷ്മാവിൽ ദീർഘനേരം തങ്ങുന്നത് എത്രത്തോളം അപകടകരമാകുമെന്നതാണ്. ഈ താപനില വ്യതിയാനത്തിന്‍റെ ഏറ്റവും മോശമായ പ്രതിഫലനം ഉണ്ടാകുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിലാണ്.

എസിയുടെ മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.അവ എന്തൊക്കെയാണെന്ന് നോക്കാം.

സൈനസ് പ്രശ്നം

നാലോ അതിലധികമോ മണിക്കൂർ എസിയിൽ നിൽക്കുന്ന ആളുകൾക്ക് സൈനസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. യഥാർത്ഥത്തിൽ, ദീർഘനേരം തണുപ്പിൽ കിടക്കുന്നതിനാൽ പേശികൾ കഠിനമാകും.

അലർജികൾ

ഇടയ്‌ക്കിടെ എസി വൃത്തിയാക്കാൻ ആളുകൾ മറന്നു പോകാറുണ്ട്. പലപ്പോഴും എസിയിലെ തണുത്ത വായുവിനൊപ്പം പൊടിപടലങ്ങളും അന്തരീക്ഷത്തിൽ കലരുകയും ചെയ്യും. ശ്വസന സമയത്ത് ഈ പൊടിപടലങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നു ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു.

Why is there an ERROR code appearing on my AC display? | Buderim Air

ക്ഷീണം

തണുപ്പ് കൂടുതൽ ആക്കി ഉറങ്ങുകയോ അതിനു മുമ്പിൽ ഇരിക്കുകയോ ചെയ്താൽ നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടും.

വൈറൽ അണുബാധ

ഏറെ നേരം എസിയിൽ ഇരിക്കുന്നതു മൂലം ശുദ്ധവായു ശ്വസിക്കുന്നത് കുറയുന്നു. അത്തരമൊരു സാഹചര്യത്തിൽ പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത വളരെയധികം വർദ്ധിക്കുന്നു.

വരണ്ട കണ്ണുകൾ

മണിക്കൂറുകളോളം എസിയിൽ ചിലവഴിക്കുന്നവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. എസിയിൽ ഇരിക്കുന്നത് കണ്ണ് വരണ്ടതാക്കും. എസിയിൽ ഇരിക്കുന്നതിന്‍റെ ഈ പ്രഭാവം ചർമ്മത്തിലും ദൃശ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here