Rohingya:റോഹിന്‍ഗ്യകള്‍ക്ക് ഫ്‌ളാറ്റ് നല്‍കാന്‍ തീരുമാനമില്ല; നിലപാടില്‍ മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

(Rohinga)റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയകേന്ദ്രം ഒരുക്കുമെന്ന തീരുമാനത്തില്‍ നിന്ന് മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റുകളില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുമെന്നും യുഎന്‍ അഭയാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും പൊലീസ് സുരക്ഷ ഒരുക്കുമെന്നും കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ആംആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്തു.

ഇതോടെ റോഹിന്‍ഗ്യകള്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News