P Rajeev | സംസ്ഥാനത്ത് 10 പുതിയ ഫുഡ് പാർക്കുകളും ഉടൻ ആരംഭിക്കും : മന്ത്രി പി.രാജീവ്

മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം ഉയർത്തിയാൽ മാത്രമേ കർഷകരിലേക്ക് കൂടുതൽ പ്രയോജനമെത്തുകയെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാനത്ത് 10 പുതിയ ഫുഡ് പാർക്കുകളുo ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം കരുമാലൂരിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി പി രാജീവ് ഉത്ഘാടനം ചെയ്തു.

കാർഷിക സമൃദ്ധിയുടെ തുടിപ്പുകൾ ഒരിക്കൽ കൂടി എറണാകുളം ജില്ലയിലെ കരുമാലൂരിനെ തേടി എത്തുകയാണ്. ഇത്തവണ ജില്ലാതല കർഷക ദിനാചരണം അങ്ങനെ ഇവിടെ ആചരിച്ചു. മന്ത്രി രാജീവ് മുഖ്യാതിഥിയായി പരിപാടിയിൽ പങ്കു ചേർന്നു. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള സംരംഭത്തിന് പുറമേ,, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന ക്ഷമത അനിവാര്യമെന്നെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

മുതിര്‍ന്ന കര്‍ഷകരേയും കാര്‍ഷിക മേഖലയില്‍ മികവ് തെളിയിച്ച കര്‍ഷകരേയും മന്ത്രി ആദരിച്ചു. . കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു.കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News