Bufferzone:ബഫര്‍ സോണ്‍;വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

ബഫര്‍ സോണ്‍(Buffer zone) വിധിക്കെതിരെ കേരളം രംഗത്ത്. ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍(Supreme court) പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു.

വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് കേരളം ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കേരളത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. ബഫര്‍ സോണില്‍പ്പെടുന്ന ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കാന്‍ കഴിയില്ല. സുപ്രീം കോടതി വിധി മംഗള വനത്തിന് സമീപത്തുള്ള ഹൈക്കോടതിയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel