Food: ഓവർ ഈറ്റിംഗ് വേണ്ടേ വേണ്ട….

ഭക്ഷണം(food) കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. എന്നാൽ ചിലർക്ക് സ്വയം ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലപ്പോഴും നിശ്ചയിക്കാൻ കഴിയാതെ വരും. വയർ(stomach) നിറച്ച് ജങ്ക്ഫുഡ്(junkfood) കഴിച്ചാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് ഭൂരിഭാഗംപ്പേരും. അമിതമായി ഭക്ഷണം കഴിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി അസുഖങ്ങളാണ്.

6 'Don'ts' That Will Help You Combat Overeating - Youth Incorporated

കടുത്ത വിശപ്പ് തോന്നുന്ന അവസരത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് മിക്കവരും. അമിതമായി കഴിക്കുന്നതു കൊണ്ട് വയർ നിറഞ്ഞിരിക്കുന്നതുപോലെയാവും തോന്നുക. ഭക്ഷണം കൂടിയ അളവിലായതിനാൽ ഇൻസുലിന്‍റെ അളവ് കൂടിയ നിലയിലായിരിക്കും. അതുകൊണ്ട് തളർച്ചയും അനുഭവപ്പെടും.

കുറച്ച് കഴിയുന്നതോടെ വിശപ്പും വേഗം തോന്നി തുടങ്ങും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും ചെയ്യും. വിശപ്പിനെ കെടുത്തുന്നതിന് പകരമായി അതിനെ നേരിടാൻ മറ്റ് ഏതെങ്കിലും വഴി തേടുന്നതായിരിക്കും നല്ലത്.

Simple steps to stop overeating - Times of India

വിശപ്പ് തോന്നാതിരിക്കുകയോ നേരിയ വിശപ്പേ തോന്നുന്നുള്ളൂവെങ്കിലോ വളരെ ലൈറ്റായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പതിയെ കഴിക്കുന്നതാണ് ഉത്തമം. പകൽ സമയം വളരെ കുറഞ്ഞയളവിൽ കഴിക്കുന്നതു കൊണ്ട് കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാകും. കലോറിയടങ്ങിയ പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുക.

How To Stop Binge Eating | Pritikin Weight-Loss Experts

ജ്യൂസ്, സോഡ തുടങ്ങിയ കലോറി പാനീയങ്ങൾ കുടിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇൻസുലിൻ നില വർദ്ധിക്കാൻ അത് ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും.

സ്വാദിനായി വെള്ളത്തിൽ നാരങ്ങാനീരോ, സ്ട്രോബറിയോ, കുക്കുംബറോ ചേർത്ത് കുടിക്കാം. ദിവസവും 8-10 ഗ്ലാസ്സ് വെള്ളം കുടിക്കുക. വിശപ്പ് നിയന്ത്രിക്കാൻ ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.

What is a Binge-Eating Disorder?

ഭക്ഷണം വേഗത്തിൽ കഴിക്കുന്നതിന് പകരമായി സാവധാനത്തിൽ നന്നായി ചവച്ചരച്ച് കഴിക്കുക. ഓരോ ഉരുളയും 10 തവണയെങ്കിലും ചവച്ചരച്ച് കഴിക്കുക. വളരെ സാധാരണമായ ഈ നിയമം പാലിക്കുന്നതിലൂടെ ഭക്ഷണത്തിന്‍റെ അളവിൽ ഓരോരുത്തർക്കും സ്വയം നിയന്ത്രണം പാലിക്കാനാവും. ഒപ്പം ഭക്ഷണത്തിന്‍റെ രുചിയാസ്വദിച്ച് കഴിക്കുകയും ചെയ്യാം.

Overeating vs. Binge Eating: What's the Difference? | Psych Central

ഭക്ഷണത്തിന്‍റെ ഇടവേളകളിൽ നാരങ്ങാവെള്ളം കുടിക്കാം. ഉപ്പില്ലാത്ത ബദാമും കഴിക്കാം. പകൽ സമയം ഇപ്രകാരം ചെയ്യുന്നതു കൊണ്ട് വിശപ്പിനെ നിയന്ത്രിച്ച് നിർത്താനാവും. സ്വന്തം ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ ഇതേറ്റവും ഫലവത്താണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഗ്രോലിൻ നിയന്ത്രിക്കാനാവും.

Does Food Addiction exist?. The latest edition of the Diagnostic… | by Ellen Lambert | Inspire the Mind | Medium

ഗ്രോലിൻ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോൺ ആണ്. ഫ്ലേവറിനും കലോറിക്കുമിടയിലെ ബന്ധം ദുർബലമാവുകയും ചെയ്യുമെന്നതാണ് മറ്റൊരു ഗുണം. ഈ രീതി ഫലവത്താകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വളരെ ലൈറ്റായി സ്നാക്ക്സ് കഴിക്കുക. ഓർക്കുക സ്നാക്ക്സ് കഴിക്കുന്നതിന് അരമണിക്കൂർ മുമ്പും ശേഷവും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here