Mask: വിമാനങ്ങളിൽ മാസ്ക് കർശനമാക്കി കേന്ദ്ര സർക്കാർ

വിമാനങ്ങളിൽ മാസ്ക്(mask) കർശനമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. വിമാനങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊവിഡ് കൂടുന്ന സാഹചര്യത്തിലാണിത്.

Chandrashekhar Azad:ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ഭീം ആര്‍മി(Bhim Army) നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ(Chandrashekhar Azad) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.രാജസ്ഥാനില്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ദളിത് കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ ജോധ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്.

ജൂലൈ 20നാണ് തന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ അധ്യാപകന്‍ ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് രാജസ്ഥാനില്‍ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News