ADVERTISEMENT
(Bilkis Bano)ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ കുറ്റവാളികളെ ആദരിച്ച് വിശ്വ ഹിന്ദു പരിഷത്ത്. അതേസമയം പ്രതികളെ മോചിപ്പിച്ച നടപടിയെ ജമാഅത്തെ ഇസ്ലാമി അപലപിച്ചു. ആഗസ്റ്റ് 15നാണ് ബില്‍ക്കീസ് ബാനു കേസിലെ മുഴുവന്‍ പ്രതികള്‍ക്കും മാപ്പ് നല്‍കി വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് പ്രൊഫ. സലിം എഞ്ചിനീയര്‍ പറഞ്ഞു. സുപ്രിംകോടതി വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. കുറ്റവാളികളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന രീതി അപലപനീയമാണ്. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതും പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതുമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനുവിനെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ബില്‍ക്കീസ് ബാനുവിന്റെ ഒരു മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെയും പ്രതികള്‍ കൊലപ്പെടുത്തിയിരുന്നു. 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.