Aloo Masala Poori: ആലു മസാല റെസിപ്പി; ട്രൈ ചെയ്യൂന്നേ…

ആലു മസാല പൂരി(aloo masala poori) ഒന്ന് പരീക്ഷിച്ചാലോ? റെസിപ്പി ഇതാ..

ആവശ്യമായ ചേരുവകൾ

ഗോതമ്പ് മാവ് – 2 കപ്പ് (300 ഗ്രാം)

ഉരുളക്കിഴങ്ങ് വേവിച്ചത് – 2 (250 ഗ്രാം)

പച്ച മല്ലി – 2 ടീസ്പൂൺ

ഉപ്പ് – രുചി അനുസരിച്ച്

മല്ലിപൊടി – 1 ടീസ്പൂൺ

ചുവന്ന മുളകുപൊടി – 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

അയമോദകം – 1/4 ടീസ്പൂൺ

എണ്ണ – പൂരി വറുക്കാൻ

തയാറാക്കുന്ന വിധം

ആദ്യം വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് മഷ് ചെയ്യുക. ഒരു വലിയ പാത്രത്തിൽ ഗോതമ്പ് മാവ് എടുക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി, മല്ലിപൊടി, പച്ച മല്ലി എന്നിവ ചേർക്കുക. എല്ലാ ചേരുവകളും മിക്സ് ചെയ്യുക.

തുടർന്ന് 2 ടീസ്പൂൺ എണ്ണ ഒഴിച്ച്, വെള്ളം ചെറുതായി ചേർത്ത്, നന്നായി കുഴയ്ക്കുക. എന്നിട്ട് മാവ് 15 മുതൽ 20 മിനിറ്റ് വരെ മൂടി വയ്ക്കുക. 20 മിനിറ്റിനു ശേഷം കൈകളിൽ കുറച്ച് എണ്ണ പുരട്ടി മാവ് ഒന്നു കൂടെ മയമുള്ളതാക്കുക. അതിനെ ചെറിയ ഉരുളകളാക്കിയ ശേഷം ചെറിയ വൃത്തത്തിൽ പരത്തിയെടുക്കാം.

ഇനി ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തിയ മാവ് ഇടുക. പൊങ്ങിവരാനായി ഒരു സ്പൂണ്‍ ഉപയോഗിച്ച് ചെറുതായി അമർത്തി കൊടുക്കുക. സ്വർണ്ണനിറമാകുന്നതുവരെ ഓരോന്നായി വറുത്തെടുക്കുക. രുചികരമായ ആലു മസാല പൂരി തയാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News