കർഷക ദിനത്തിൽ സന്തോഷം പങ്കുവച്ച് നൃത്തം ചെയ്ത് മന്ത്രി ആർ ബിന്ദു( r bindu). സിഡിഎസ് അംഗങ്ങളുടെ സന്തോഷത്തിനൊപ്പം ചേർന്നായിരുന്നു നൃത്തം(dance). കാട്ടൂർ ഗ്രാമപഞ്ചായത്തിന്‍റെ പരിപാടിയിലായിരുന്നു മന്ത്രിക്കുള്ളിലെ കലാകാരിയെ അടുത്തറിഞ്ഞത്.
കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. അവരെ നിരാശരാക്കിയില്ല ഒപ്പം മന്ത്രിയും ചുവടു വച്ചു.
നൃത്തം എപ്പോഴും ഉള്ളിന്‍റയുള്ളിലെ വലിയ സന്തോഷമാണെന്ന് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് മന്ത്രി കുറിച്ചു. കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്. പങ്കു കൊള്ളാതെങ്ങനെയെന്നും മന്ത്രി ചോദിക്കുന്നു….
ADVERTISEMENT
മന്ത്രിയുടെ കുറിപ്പ്
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..
കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല.
എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്.
പങ്കു കൊള്ളാതെങ്ങനെ!
#ചിങ്ങംഒന്ന്
#കർഷകദിനം
#irinjalakuda
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.