Kannur University:ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം;കണ്ണൂര്‍ സര്‍വ്വകലാശാല വി സി

(Kannur University)കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമ വിരുദ്ധമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍.

മാധ്യമങ്ങള്‍ക്ക് മുന്‍പാകെ സര്‍വ്വകലാശാല ചട്ടം വി സി വായിച്ചുകേള്‍പ്പിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഡോ ഗോപിനാഥ് രവീന്ദ്രന്‍ അറിയിച്ചു.

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.

വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി. പട്ടികയിലെ നിയമനം ഗവര്‍ണര്‍ തടഞ്ഞു. കണ്ണൂര്‍ വി സി ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രിയ വര്‍ഗീസിന്റെ നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ പട്ടികയിലെ നിയമനമാണ് ഗവര്‍ണ്ണര്‍ തടഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News