ADVERTISEMENT
(Qatar)ഖത്തറിന്റെ അഭിമാനസ്തംഭമായ ലുസൈല്‍ സ്‌റ്റേഡിയത്തിന് കളമുണരും മുമ്പേ പഞ്ചനക്ഷത്ര അംഗീകാരം. ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കളിമുറ്റത്തിന് നിര്‍മാണത്തിലും രൂപകല്‍പനയിലുമുള്ള സുസ്ഥിരത മികവിന് രാജ്യാന്തര അംഗീകാരമായ ജി.എസ്.എ.എസ് റേറ്റിങ്ങാണ് ലഭിച്ചത്. ഫൈവ് സ്റ്റാര്‍ മികവോടെയാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്.
പരിസ്ഥിതിയെ നോവിക്കാത്ത കളിക്കളങ്ങള്‍ എന്ന ഖത്തറിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരമാണ് ലുസൈല്‍ സ്റ്റേഡിയത്തിന് ലഭിച്ച ഗ്ലോബല്‍ സസ്റ്റയ്‌നബിലിറ്റ് അസസ്‌മെന്റ് സിസ്റ്റം ഫൈവ് സ്റ്റാര്‍ റേറ്റിങ്.
സുസ്ഥിരതക്ക് ഫൈവ് സ്റ്റാര്‍ ലഭിക്കുന്ന ലോകത്തെതന്നെ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്. മുമ്പ് തുമാമ സ്റ്റേഡിയത്തിനും ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.