കണ്ണൂര്‍ സര്‍വകലാശാല നിയമനം;ഗവര്‍ണറുടെ നടപടി സംശയകരം:എം വി ജയരാജന്‍|MV Jayarajan

കണ്ണൂര്‍ സര്‍വകലാശാല നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സംശയകരമെന്ന് എം വി ജയരാജന്‍(MV Jayarajan). ഗവര്‍ണറുടെ നടപടി നിയമങ്ങളും ചട്ടവും പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍വ്വകലാശാല ഇക്കാര്യം പരിശോധിക്കണം. ഇത് ഒരാളുടെ നിയമനപ്രശ്‌നം മാത്രമായി കാണാനാകില്ല.

തെറ്റ് കണ്ടാല്‍ യൂണിവേഴ്‌സിറ്റിയോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് കീഴ്‌വഴക്കമെന്നും രാഷ്ട്രീയക്കാരന്റെ ഭാര്യയായത് കൊണ്ട് അര്‍ഹത ഇല്ലാതാകുന്നില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല നിയമനം നടത്തിയത് സര്‍ക്കാരല്ല, മറുപടി പറയേണ്ടത് വി സി:മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാല നിയമനം നടത്തിയത് സംസ്ഥാന സര്‍ക്കാരല്ലെന്ന് ആര്‍. ബിന്ദു പ്രതികരിച്ചു. നിയമനം നടത്തുന്നത് സര്‍വകലാശാലയാണ്. നിയമന കാര്യത്തില്‍ മറുപടി പറയേണ്ടത് കണ്ണൂര്‍ വി സിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടിയാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. വിഷയം സംബന്ധിച്ച് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി. പട്ടികയിലെ നിയമനം ഗവര്‍ണര്‍ തടഞ്ഞു. കണ്ണൂര്‍ വി സി ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. പ്രിയ വര്‍ഗീസിന്റെ നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ പട്ടികയിലെ നിയമനമാണ് ഗവര്‍ണ്ണര്‍ തടഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News