സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

യുഎസിലെ ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യന്‍ വ്യവസായികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാര്‍ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു.

മതേതരത്വവും സാഹോദര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ച് രാജ്യം മുന്നേറട്ടെയെന്ന് ചടങ്ങ് ആശംസിച്ചു. പ്രസിഡന്റ് ജിജി ഓലിക്കന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ഫിനാന്‍സ് ഡയറക്ടര്‍ ജിജു കുളങ്ങര, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബേബി മണക്കുന്നേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News