Kozhikode:കോഴിക്കോട് DYFI പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസ്;4 പേര്‍ പിടിയില്‍

(Kozhikode)കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ പെട്രോള്‍ ബോംബറിഞ്ഞ കേസില്‍ നാലു യുവാക്കള്‍ പിടിയിലായി.

അമല്‍, എബിന്‍, അരുണ്‍, ഷാമില്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യ മയക്കുമരുന്ന് മാഫിയ സംഘത്തില്‍ പെട്ടവരാണ് ഇവര്‍ എന്ന് ചേവായൂര്‍ പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ബോംബെറ്.

Poison: നാലംഗ കുടുംബം വിഷം അകത്തുചെന്ന നിലയിൽ; ഗൃഹനാഥൻ മരിച്ചു, 3 പേരുടെ നില ഗുരുതരം

വിഷം(Poison) അകത്തു ചെന്ന നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബത്തിലെ ഗൃഹനാഥൻ മരിച്ചു. ഭാര്യയും രണ്ട്‌ മക്കളുമുൾപ്പെടെ മൂന്ന്പേർ ഗുരുതരാവസ്ഥയിൽ. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് റബർടാപ്പിങ്‌ തൊഴിലാളിയായ ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പൻ(65), ഭാര്യ ആനന്ദവല്ലി(60), മക്കളായ അനീഷ്(35), ആശ(30) എന്നിവരാണ് വിഷം കഴിച്ചത്‌.

പാലക്കാട്‌(palakkad) ജില്ലാ ആശുപത്രിയിൽ ചികിത്സലിരിക്കെ രാജപ്പൻ ബുധനാഴ്ച പുലർച്ചെ മരിച്ചു. ചൊവ്വ വൈകിട്ട്‌ ഇവർ താമസിക്കുന്ന വീട്ടിൽനിന്നാണ്‌ വിഷം അകത്തുചെന്ന്‌ ഗുരുതരാവസ്ഥയിൽ നാലുപേരെയും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്

ആനന്ദവല്ലിയും അനീഷും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും ആശ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. സംഭവസ്ഥലം വടക്കഞ്ചേരി സിഐ എ ആദംഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു.

നാല് പേരും ചേർന്ന് ഒരുമിച്ചിരുന്ന് ജ്യൂസിൽ വിഷം ഒഴിച്ച് കഴിച്ചതിന്റെ ലക്ഷണമാണുള്ളത്‌. സാമ്പത്തിക പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ആരുടെയും മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന്‌ വടക്കഞ്ചേരി പൊലീസ് അറിയിച്ചു. രാജപ്പന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഒലിപ്പാറയിലെ വീട്ടിലെത്തിച്ച ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്‌കരിച്ചു. അമ്പിളിയാണ് രാജപ്പന്റെ മറ്റൊരു മകൾ. മരുമകൻ: മനോജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel