Kerala Blasters:കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി

ഇന്ത്യക്ക് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട പ്രീ സീസണ്‍ മല്‍സരങ്ങള്‍ റദ്ദാക്കി. ദുബായില്‍ ടീം പരിശീലനം തുടരും.

ആഗസ്റ്റ് 20 മുതല്‍ 28 വരെ യുഎഇയിലെ വിവിധ ക്ലബ്ബുകളുമായാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ്‍ മല്‍സരം നടക്കേണ്ടത്.

Ronaldo:റൊണാള്‍ഡോ യുണൈറ്റഡ് വിടും

താരലേല വിപണി അവസാനിക്കുംമുമ്പേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടും. മുപ്പത്തേഴുകാരനെ ക്ലബ് വിടാന്‍ ടീം അനുവദിച്ചു. റൊണാള്‍ഡോയ്ക്കായി ആരെങ്കിലും സമീപിച്ചാല്‍ തടയേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം.

റൊണാള്‍ഡോയുടെ സാന്നിധ്യം ടീമിന് ഗുണകരമല്ലെന്നാണ് സൂചനകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ട് കളിയിലും തോല്‍വിയാണ് യുണൈറ്റഡിന്.

ഇറ്റാലിയന്‍ ടീമുകളായ എസി മിലാനും ഇന്റര്‍ മിലാനുമാണ് നിലവില്‍ റൊണാള്‍ഡോയ്ക്കായി രംഗത്തുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel