Kannur University: ഗവർണറുടെ നടപടി; കണ്ണൂർ സർവ്വകലാശാല നിയമ നടപടിയിലേക്ക്

അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവ്വകലാശാല(kannur university) നിയമ നടപടിയിലേക്ക്. സർവ്വകലാശാലാലാ നിയമം 7(3)പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാതെ നടപടിയെടുത്തത് ചട്ടവിരുദ്ധമെന്നാണ് സർവ്വകലാശാല ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി മാനദണ്ഡങ്ങളും സർവ്വകലാശാലാ ചട്ടവും പാലിച്ചാണെന്നും സർവ്വകലാശാല വിശദീകരിക്കുന്നു.

യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രിയ വർഗ്ഗീസിന്റെ നിയമനമെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വകലാശാല അംഗീകരിച്ചതെന്നും വൈസ് ചാൻസിലർ വ്യക്തമാക്കി. നിയമന നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

ഗവർണർ ചോദിച്ച വിശദകരണത്തിന് എല്ലാ കാര്യങ്ങളും വ്യക്തമാക്കി ഈ മാസം 12 ന് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചട്ട വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടങ്കിൽ ഗവർണർക്ക് അത് നേരത്തെ ചൂണ്ടിക്കാട്ടാമായിരുന്നു. യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രീയ വർഗ്ഗീസിന്റെ നിയമനം. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News