Vijender Singh: പ്രൊ ബോക്സിംഗ്; വിജയത്തിളക്കത്തിൽ ഇന്ത്യയുടെ വിജേന്ദർ സിംഗ്

പ്രൊ ബോക്സിംഗിൽ ഇന്ത്യ(india)യുടെ വിജേന്ദർ സിംഗിന്(Vijender Singh) വിജയത്തിളക്കം. ദി ജംഗിൾ റംബിൾ സൂപ്പർ വെയ്റ്റ് മെയിൻ കാർഡിൽ ഘാനയുടെ എലിയാസു സള്ളിയെയാണ് വിജേന്ദർ തോൽപിച്ചത്.

ആകെ ആറ് റൗണ്ടുകൾ ഉള്ള മത്സരത്തിന്റെ രണ്ടാം റൗണ്ടിലായിരുന്നു വിജേന്ദറിന്റെ ആധികാരിക ജയം. വെറും 5 മിനുട്ടും 7 സെക്കൻഡും കൊണ്ടാണ് വിജേന്ദർ മത്സരം അവസാനിപ്പിച്ചത്. പ്രൊ ബോക്സിംഗിൽ വിജേന്ദറിന്റെ പതിമൂന്നാം ജയവും ഒമ്പതാമത് നോക്കൌട്ട് വിജയവും കൂടിയാണിത്.

36കാരനായ വിജേന്ദർ ബീജിംഗ് ഒളിമ്പിക്സ്‌ വെങ്കല മെഡൽ ജേതാവാണ്. നിലവിലെ ദേശീയ വെസ്റ്റ് ആഫ്രിക്ക ബോക്സിംഗ് യൂണിയൻ ചാമ്പ്യൻ ആണ് ഘാനയുടെ എലിയാസു സള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News