ADVERTISEMENT
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളി(kabul)ലെ പള്ളി(mosque)യിലുണ്ടായ വന്‍ സ്‌ഫോടനത്തിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്. 40ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിൽ ബുധനാഴ്ച വൈകിട്ടാണ് സ്ഫോടനം നടന്നത്.
സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ പള്ളിയുടെ ഇമാമും ഉൾപ്പെടുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്‍റെ അന്വേഷണം തുടരുകയാണ്. മരണസംഖ്യ സംബന്ധിച്ച് താലിബാനും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
പള്ളിയ്ക്കുള്ളിലാണ് സ്ഫോടനം നടന്നതെന്നും എത്രപേർ മരിച്ചെന്ന് ഇതുവരെ വ്യക്തമല്ലെന്നും കാബൂൾ പൊലീസിന്‍റെ വക്താവ് ഖാലിദ് സദ്റാനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനം ഉണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.