Covid19: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 9,062 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ്(covid19) കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,062 പുതിയ കേസുകളും 36 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4,42,86,256 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിലവില്‍ ഒരുലക്ഷത്തി അയ്യായിരത്തി അമ്പത്തെട്ട് പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 5,27,134 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം 4,36,54,064 പേര്‍ രോഗമുക്തി നേടി. 2.49 ശതമാനമാണ് ഒരു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ ആഴ്ച്ചയിലെ പോസിറ്റിവിറ്റി നിരക്ക് 4.38 ശതമാനമായിരുന്നു.

അതേസമയം, വിമാനത്തിനുള്ളിൽ മാസ്ക്(mask) കർശനമാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് വിമാന കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. വിമാനങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊവിഡ് കൂടുന്ന സാഹചര്യത്തിലാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here