Shajahan: ഷാജഹാന്‍ വധക്കേസ്: ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും

പാലക്കാട് – മരുതറോഡ് സിപിഐഎം(cpim) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍(shajahan) വധക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കേസില്‍ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച് പൊലീസ്(police) അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ നവീന്‍,ശബരീഷ്,അനീഷ്,സുജീഷ് എന്നിവരെ ആയുധമൊളിപ്പിച്ച കുനിപ്പുളളിയിലും കൃത്യം നടത്തിയ കുന്നംകാടുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രദേശത്ത് പ്രതികൾക്കെതിരെ നാട്ടുകാരിൽ നിന്ന് വൻ പ്രതിഷേധമാണുണ്ടായത്.

തെളിവെടുപ്പിനിടെ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ പൊലീസ് കണ്ടെടുത്തിരുന്നു. കേസില്‍ നിലവിൽ 8 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ കസ്റ്റഡിയിലുളള മറ്റ്
4 പേരുടെ അറസ്റ്റ് ഇന്നുണ്ടാകും.

ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ചോദിച്ചറിയുകയാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിലോ കൃത്യം നടത്തിയ ശേഷം ഒളിവില്‍ കഴിയുന്നതിനോ മറ്റുളളവരുടെ സഹായം ലഭിച്ചൊയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളായ എട്ട് പേരല്ലാതെ മറ്റ് ചിലരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

കുന്നങ്കാട് ജങ്ഷനില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News