Tamilnadu: തമിഴ്നാടിന്റെ വികസനം ചർച്ച; പ്രധനമന്ത്രിയുമായി സ്റ്റാലിൻ കൂടിക്കാഴ്ച്ച നടത്തി

തമിഴ്നാട്(tamilnadu) മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ(mk stalin) ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മോദി(modi)യെ സന്ദർശിച്ചതായും തമിഴ്‌നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും സ്റ്റാലിൻ തന്റെ ട്വിറ്ററി(twitter)ൽ കുറിച്ചു.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ, ദേശീയ വിദ്യാഭ്യാസ നയം, മേക്കദാട്ടു അണക്കെട്ട് പദ്ധതി എന്നിവയോടുള്ള തമിഴ്നാടിന്റെ എതിർപ്പ് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. തമിഴ്നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്നും ചെസ് ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തതിലുള്ള നന്ദി മോദിയെ അറിയിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഉത്തരവുകൾ കൈകൂപ്പി നിന്നു കേൾക്കാനല്ല ദില്ലിക്കു പോകുന്നതെന്നും ജനങ്ങൾക്കു വേണ്ട പദ്ധതികൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും സന്ദർശനത്തിനു മുന്നോടിയായി സ്റ്റാലിൻ ചെന്നൈ(chennai)യിൽ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News