Jayaram: കർഷക അവാർഡ്; പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷമെന്ന് ജയറാം

പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ്‌ തോന്നുന്നതെന്ന് മുഖ്യമന്ത്രിയിൽ നിന്ന്‌ കർഷക അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നടൻ ജയറാം(jayaram) പറഞ്ഞു. അഭിനയത്തോടൊപ്പം കൃഷി എന്നത് സ്വകാര്യ പരിശ്രമമായിരുന്നു.

ചെന്നൈ(chennai)യിൽ താമസിക്കുമ്പോൾ, 25 വർഷംമുമ്പുതന്നെ നൂറുമേനി വിളവ്‌ നേടാൻ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തിൽ എട്ടേക്കർ ഭൂമിയിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. പ്രളയത്തിൽ ഫാം മൊത്തമായി നശിച്ചു. അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ല.

ഉള്ളിൽ യഥാർഥ കർഷകൻ ഉള്ളതിനാലാണ്‌ കുറഞ്ഞ സമയത്തിനുള്ളിൽ ഫാം പുനർനിർമിക്കാൻ കഴിഞ്ഞത്. തനിക്ക്‌ ലഭിച്ച അംഗീകാരം കൂടുതൽ പേർക്ക് കൃഷിയിലേക്ക് എത്താൻ പ്രചോദനം ആകുന്നെങ്കിൽ അതാകും ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News