India-Zimbabwe:ഇന്ത്യ- സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

(India-Zimbabwe)ഇന്ത്യ- സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഉച്ചക്ക് 12:45 ന്ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം.കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. ശിഖര്‍ ധവാനാണ് ഉപനായകന്‍. 3 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ട്. റെജിസ് ചക്കബ്വയാണ് സിംബാബ്വെ ടീമിന്റെ നായകന്‍. തുടര്‍ പരമ്പര നേട്ടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

ഇരുടീമും 63 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയായതൊഴിച്ച് ബാക്കിയേ സിംബാബ്വെയുടെ അക്കൗണ്ടില്‍വരുന്നുള്ളൂ. റെജിസ് ചക്കാബ്വക്കും സംഘത്തിനും സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികവ് തെളിയിക്കേണ്ടതുണ്ട്. സിംബാബ് വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഇന്ത്യയുമായി നടക്കുന്ന പരമ്പര വലിയ വരുമാനമാര്‍ഗം കൂടിയാണ്. ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന പണം ടീമിന്റെ ഒരു കൊല്ലത്തെ പകുതി ചെലവിന് വരെ തികയും.

ഇന്ത്യന്‍ ബാറ്റര്‍മാരായ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ തുടങ്ങിയവര്‍ക്കെല്ലാം വലിയ സ്‌കോറുകള്‍ കണ്ടെത്തിയാലേ പിടിച്ചുനില്‍ക്കാനാവൂവെന്ന സ്ഥിതിയാണ്. ബൗളര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, ഓള്‍ റൗണ്ടര്‍മാരായ ശാര്‍ദുല്‍ ഠാകുര്‍, അക്‌സര്‍ പട്ടേല്‍, അരങ്ങേറ്റം കാത്തിരിക്കുന്ന ഷഹബാസ് അഹമ്മദ് തുടങ്ങിയവര്‍ക്കും നിര്‍ണായകം. പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ ആഗസ്റ്റ് 20നും 22നും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here