PA Muhammed Riyas: റോഡുകളിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ല: മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്(muhammed riyas). നല്ലൊരു ഭാഗം ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണെങ്കിലും ചില തെറ്റായ കൂട്ടുകെട്ടുകൾ ഉണ്ടെന്നും മന്ത്രി(minister) പറഞ്ഞു.

റോഡുകളിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് മന്ത്രി ആവർത്തിച്ചു. ഉദ്യോഗസ്ഥരുടെയും കാരാറുകാരുടെയും തെറ്റായ പ്രവണത അംഗീകരിക്കാനാവില്ല. എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പു വരുതണമെന്നും തെറ്റു തിരുത്തൽ നടപടികളെ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ടൂറിസം(tourism) വകുപ്പിന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here