Muhammad Riyas:ഓണമിങ്ങെത്തി…ആഘോഷങ്ങളില്‍ മന്ത്രിമാരും….|V Sivankutty

(Onam)ഓണമിങ്ങെത്തി…ഓണാഘോഷങ്ങളുടെ വരവറിയിച്ച് തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടിയും(V Sivankutty) പി എ മുഹമ്മദ് റിയാസും(PA Muhmmad Riyas) പരസ്പരം ഊഞ്ഞാലാട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. ‘യുവശക്തിയുടെ കരങ്ങളില്‍’ എന്ന തലക്കെട്ടോടെയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി വീഡിയോ പോസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണ് എന്ന തലക്കെട്ടോടെയാണ് മുഹമ്മദ് റിയാസ് വീഡിയോ പങ്കുവെച്ചത്.

നേരത്തെ കര്‍ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മന്ത്രി ബിന്ദുവിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് വീഡിയോക്കൊപ്പം മന്ത്രി കുറിച്ച വാക്കുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News