Bilkkis Banu: ബിൽക്കിസ് ബാനു കേസ്: പ്രതികളെ ജയിൽ മോചിതരാക്കിയത് മാനുഷിക പരിഗണനയിലെന്ന് വി മുരളീധരൻ

ബിൽക്കിസ് ബാനു(bilkkis banu) കേസിൽ പ്രതികളെ ജയിൽ(Jail) മോചിതരാക്കിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ(v muraleedharan). പ്രതികളെ ജയിൽ മോചിതരാക്കിയത് മാനുഷിക പരിഗണനയിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ആദരിച്ചതിൽ ബിജെപിക്ക് പങ്കില്ലെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ പ്രതികളെ മോചിപ്പിച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നുവെന്ന് ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനു(Bilkis Banu) കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തന്റെ ജീവിതത്തെയും കുടുംബത്തെയും തകര്‍ത്ത 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ബില്‍ക്കിസ് ബാനു ആവശ്യപ്പെട്ടു. 20 വര്‍ഷം മുന്‍പത്തെ ആഘാതം തിരികെ വന്നിരിക്കുന്നുവെന്നും നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ബില്‍ക്കിസ് ബാനു പറഞ്ഞു.

നിയമ പോരാട്ടം നടത്തുന്ന സ്ത്രീകളെ കുറിച്ച് ആലോചിക്കുമ്പോള്‍ ദുഃഖമുണ്ട്. ഇങ്ങനെയാണോ ഒരു അതിജീവിതയ്ക്ക് നീതി കിട്ടുന്നത്? തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷാ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ബില്‍ക്കിസ് ബാനു പറഞ്ഞു.

ഈയൊരു തീരുമാനം എടുക്കുന്നതിനു മുന്‍പ് തന്റെ സുരക്ഷിതത്വവും ഇനിയുള്ള ജീവിതത്തെയും കുറിച്ച് ആരെങ്കിലും ചിന്തിച്ചോ എന്നും ബില്‍ക്കിസ് ചോദ്യം ഉന്നയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here