ADVERTISEMENT
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കി അഷ്ടമി രോഹിണി വള്ളസദ്യ. ശ്രീ കൃഷ്ണ ജയന്തി നാളില്‍ ക്ഷേത്രത്തില്‍ എത്തിയത്ത് പതിനായികണക്കിന് ഭക്തര്‍. ദേവസം ബോര്‍ഡ് കെ അന്തഗോപന്‍ വള്ളസദ്യ ഉദ്ഘാടനം ചെയ്തു. കൊടിമര ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ തിരി തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
52 കരയോഗങ്ങളുടെ 52 പള്ളിയോടങ്ങളും വഞ്ചിപ്പാട്ടിന്റെ അകംമ്പടിയോടെയാണ് ക്ഷേത്രം നടയില്‍ എത്തിയത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മനാളില്‍ ഭഗവാനംമോത്ത് അന്നം ഉണ്ണുക എന്നതാണ് വിശ്വാസം.
അതിനാല്‍ തന്ന ഭക്തര്‍ ഇന്നതെ വള്ള സദ്യയെ പ്രസാദമായിട്ടാണ് കരുതുന്നത്. ഒരേസമയത്ത് ഏറ്റവുമധികം ആളുകള്‍ സദ്യ ഉണ്ണുന്നു എന്ന റെക്കോര്‍ഡ് അഷ്ടമിരോഹിണി വള്ളസദ്യക്കാണ് ഉള്ളത്. 400 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.