Solar Case:സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശിനെയും എ പി അനില്‍ കുമാറിനെയും സിബിഐ ചോദ്യം ചെയ്തു

(Solar Case)സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍(Adoor Prakash),(A P Anilkumar) എന്നിവരെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. സോളാര്‍ കേസിലെ പ്രതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

2012-ല്‍ മന്ത്രി എ പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കെ സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് സോളാര്‍ കേസിലെ പ്രതിയുടെ പരാതി.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News