ചിങ്ങത്തെ വരവേല്‍ക്കാന്‍ മെഗാ തിരുവാതിരയുമായി കേരള യൂണിവേഴ്‌സിറ്റിയിലെ വനിതാ കൂട്ടായ്മ|Kerala University

ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ മെഗാ തിരുവാതിര(mega thiruvathira) ഒരുക്കി കേരള യൂണിവേഴ്‌സിറ്റിയിലെ(Kerala university) വനിതാ കൂട്ടായ്മ…. തൊഴില്‍ പരമായ ഉയര്‍ച്ച താഴ്ചകളില്ലാതെ ഒത്തൊരുമയുടെ ഉത്തമ മാതൃകയായി മാറി ഓണക്കാലത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ ഈ ആദ്യ പരിപാടി….

മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെയെന്ന കവി വാക്യം അന്വര്‍ത്ഥമാക്കും വിധം കേരള യൂണിവേഴ്‌സിറ്റിയിലെ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ മുതല്‍ ജോലിയിലെ ഉയര്‍ച്ചതാഴ്ചകളുടെ വ്യത്യാസമില്ലാതെയാണ് മെഗാ തിരുവാതിരയില്‍ അണിനിരന്നത്. യൂണിവേഴ്‌സിറ്റി വുമണ്‍സ് ക്ലബ് അംഗങ്ങളാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍.മുന്‍ വര്‍ഷങ്ങളില്‍ കൊവിഡ് വഴിമുടക്കിയ ആഘോഷങ്ങള്‍ പൂര്‍വ്വാതികം ഭംഗിയോടെ നടത്താനാണ് കബ്ബ് ഭാരവാഹികളുടെ തീരുമാനം.

ഡെപ്യൂട്ടി റെജിസ്ട്രാര്‍ സോമോള്‍ ജെ പണിക്കരാണ് വനിതാ ഉദ്യോഗസ്ഥരെ തിരുവാതിര പരിശീലിപ്പിച്ചത്.ചടങ്ങില്‍ ആവണി പൂവരങ്ങ് എന്ന പേരില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ മെഗാ തിരുവാതിരയ്ക്ക് അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here