Madhavan: ബോളിവുഡ് സിനിമകളുടെ പരാജയം; കാരണം തുറന്ന് പറഞ്ഞു നടന്‍ മാധവന്‍

ഹിന്ദി ചിത്രങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെടുമ്പോള്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തേരോട്ടം നടത്തുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ ട്രയലര്‍ റിലീസിനായി മുംബൈയിലെത്തിയ മാധവനോട് മാധ്യമങ്ങള്‍ തിരക്കിയതും ഈ ട്രേഡ് സീക്രട്ടാണ്

ഏറ്റവും ഒടുവിലായി റോക്കട്രി വന്‍ വിജയം കൊയ്തപ്പോള്‍ ആമിര്‍ ഖാന്‍ ചിത്രമായ ‘ലാല്‍ സിംഗ് ഛദ്ദ’ എട്ടു നിലയിലാണ് പൊട്ടിയത്.

‘റോക്കട്രി ദി നമ്പി എഫക്റ്റ്’ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ഒരു ബയോപിക് ആയതു കൊണ്ടാണെന്നാണ് മാധവന്‍ പറഞ്ഞത്.

അതേസമയം ബോളിവുഡ് ചിത്രങ്ങള്‍ പരാജയപ്പെടാനുള്ള കാരണവും മാധവന്‍ തുറന്ന് പറഞ്ഞു.

കോവിഡിന് ശേഷമുള്ള പ്രേക്ഷകര്‍ പൂര്‍ണമായും മാറിയെന്നും ലോകോത്തര നിലവാരമുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ തുറന്നു കിടക്കുന്നതെന്നും ഈ അളവുകോല്‍ ഉപയോഗിച്ചാണ് സിനിമകളെ ഇവരെല്ലാം വിലയിരുത്തുന്നതെന്നും മാധവന്‍ പറഞ്ഞു.

വിദ്യാസമ്പന്നരായ പ്രേക്ഷര്‍ക്ക് മുന്‍പില്‍ ഫിലിം മേക്കിങ് ഇന്നൊരു വെല്ലുവിളിയാണെന്നും മാധവന്‍ ഓര്‍മിപ്പിച്ചു. പരമ്പരാഗത സിനിമകളിലെ തട്ടിക്കൂട്ട് ഫോര്‍മുലകള്‍ കാണാന്‍ ആളില്ലാതായെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ തീയേറ്ററുകളില്‍ പോയി കാണാന്‍ 4 മണിക്കൂര്‍ ചിലവിടണമെന്നും ഇതിനായി സമയം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ വേണമെന്നും നടന്‍ ഓര്‍മിപ്പിച്ചു. കൂടാതെ തീയേറ്ററുകളില്‍ അനുയോജ്യമായ സൗകര്യങ്ങളുടെ അഭാവവും പ്രേക്ഷകരെ അകറ്റാന്‍ മറ്റൊരു കാരണമായി മാധവന്‍ ചൂണ്ടിക്കാട്ടി.

സിനിമ നല്ലതാണെങ്കില്‍ ജനങ്ങള്‍ തിയേറ്ററുകളിലെത്തും. കോവിഡിന് ശേഷം ആളുകളുടെ ഇഷ്ടങ്ങളും മുന്‍ഗണനകളും മാറിയത് ബോളിവുഡ് തിരിച്ചറിയണമെന്നും മാധവന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here