Shajahan: ഷാജഹാൻ വധം; കൊല നടത്തിയത് ഉന്നത RSS നേതൃത്വത്തിന്റെ അറിവോടെ: CPIM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു

ഉന്നത RSS നേതൃത്വത്തിന്റെ അറിവോടെയാണ് കൊലയാളി സംഘം ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഐ എം(cpim) പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു(en suresh babu). രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണം.

കൊലപാതക ശേഷം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയത് ആർ.എസ്.എസ്സാണെന്നും ഇ എന്‍ സുരേഷ്ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രതികൾക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ആർ എസ് എസ്സിന്റെ പരിശീലനം ലഭിച്ചവരാണ് പ്രതികൾ.

കൊലപാതകരീതി തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വിരോധം തന്നെയാണ് കൊലപാതകത്തിന് കാരണം. FlR ൽ ബി ജെ പി പ്രവർത്തകർ എന്ന് വ്യക്തമാക്കുന്നുണ്ട്’, ഇ എന്‍ സുരേഷ്ബാബു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here