ADVERTISEMENT
സംവിധായകന്‍ ബാലചന്ദ്ര കുമാറി(balachandrakumar)നെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്(police). കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. ബലാത്സംഗം ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും പൊലീസ്.
നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നിർണായക വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയായിരുന്നു യുവതി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്.
സംവിധായകൻ 2010ൽ പീഡിപ്പിച്ചുവെന്നായിരുന്നു കണ്ണൂര്‍(kannur) സ്വദേശിനിയായ യുവതിയുടെ പരാതി. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ, വ്യാജപരാതിയാണെന്നും കേസിൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പൊലീസ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.