lamborgini urus: പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കി ഫഹദും

പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന ഫഹദ് ഫാസിലും. ആലപ്പുഴ റജിസ്‌ട്രേഷനിലാണ് പുതിയ വാഹനം. ഏകദേശം 3.15 കോടി രൂപയിലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. സൂപ്പര്‍സ്‌പോര്‍ട്‌സ് കാര്‍ എന്ന ഖ്യാതിയില്‍ എത്തിയിരിക്കുന്ന ഈ വാഹനം ലോകത്തില്‍ ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണ്. എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 305 കിലോമീറ്ററാണ്.

നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിയില്‍. 650 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതി. ലംബോര്‍ഗിനിയുടെ ആദ്യ എസ്യുവിയെന്ന പെരുമ പേറുന്ന ഉറുസിന്റെ ആഗോളതലത്തിലെ അരങ്ങേറ്റം 2017 ഡിസംബറിലായിരുന്നു. രാജ്യാന്തര വിപണിയിലെ അവതരണത്തിന് ഒരു വര്‍ഷത്തിന് ശേഷം 2018ലാണ് ഉറുസ് ഇന്ത്യയില്‍ എത്തിയത്.

രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍താരങ്ങളും ബിസിനസുകാരും ഉറുസ് ഉടമകളാണ്. ആ നിരയിലേക്കാണ് ഫഹദ് ഫാസിലും എത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News