M Kelappan:എം കേളപ്പന് ജന്മനാട്ടില്‍ ഓര്‍മ്മ മന്ദിരം….

കമ്മ്യൂണിസ്റ്റ് നേതാവും മണ്ണിന്റെ മണമറിഞ്ഞ എഴുത്തുകാരനുമായിരുന്ന എം കേളപ്പന്(M Kelappan) ജന്മനാട്ടില്‍ ഓര്‍മ്മ മന്ദിരം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒത്തുചേരാനുള്ള വിശ്രമകേന്ദ്രം കെ കെ ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു. വടകര പണിക്കോട്ടിയിലെ വീടിനോട് ചേര്‍ന്നാണ് വിശ്രമകേന്ദ്രം പണി കഴിപ്പിച്ചത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒത്തുചേരാനുള്ള ഇടമൊരുക്കണം എന്നത് കേളപ്പേട്ടന്‍ എന്ന് ഏവരും സ്‌നേഹത്തോടെ വിളിച്ച എം കേളപ്പന്റെ അന്ത്യാഭിലാഷമായിരുന്നു. കുടുംബം വിട്ടുനല്‍കിയ വടകര പണിക്കോട്ടിയിലെ സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിലാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ രൂപരേഖയില്‍ ഒരു മാസം കൊണ്ട് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. കെ കെ ശൈലജ ടീച്ചര്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു.

കര്‍ഷക തൊഴിലാളി സ്ത്രീകള്‍ അധ്വാനത്തിന്റെ ഭാരമകറ്റാന്‍ പാടിയ ഞാറ്റ് പാട്ടിന്റെയും നാടോടി പാട്ടിന്റെയും ഊര്‍ജമാണ് മലയില്‍ കേളപ്പനെ എം കെ പണിക്കോട്ടി എന്ന സാഹിത്യകാരനാക്കിയത്. തീഷ്ണമായ ജീവിതാനുഭവം. കലയിലൂടെയെ രാഷ്ട്രീയം വളരൂ എന്ന കാഴ്ചപ്പാടിലൂടെ 1952 ല്‍ പണിക്കോട്ടിയില്‍ രൂപീകരിച്ച ഐക്യകേരള കലാസമിതിയിലൂടെ രാഷ്ട്രീയ-സാംസ്‌കാരിയമേഖലകളില്‍ മാറ്റത്തിന് തുടക്കമിട്ടു. തച്ചോളി കളിക്ക് വരികള്‍ എഴുതിയായിരുന്നു സാഹിത്യ രംഗത്തേക്കുള്ള കേളപ്പന്റെ ചുവടുവെപ്പ്.

ഇതിനൊപ്പം കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. വിശ്രമകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, കെ കെ ലതിക, എം കേളപ്പന്റെ ഭാര്യ നാരായണി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News