Shajahan: ഷാജഹാൻ വധം; നാലു പ്രതികള്‍ കൂടി അറസ്റ്റിൽ

ഷാജഹാൻ(shajahan) വധക്കേസിൽ നാലു പ്രതികളുടെ കൂടി അറസ്റ്റ്(arrest) രേഖപ്പെടുത്തി. വിഷ്ണു,സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരാണ് ഈ പ്രതികൾ.
മലമ്പുഴയിൽ നിന്നാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ നവീന്‍,ശബരീഷ്,അനീഷ്,സുജീഷ് എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേസമയം, ഉന്നത RSS നേതൃത്വത്തിന്റെ അറിവോടെയാണ് കൊലയാളി സംഘം ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഐ എം(cpim) പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു(en suresh babu) പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് കൊലക്ക് കാരണം.

കൊലപാതക ശേഷം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയത് ആർ.എസ്.എസ്സാണെന്നും ഇ എന്‍ സുരേഷ്ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രതികൾക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ആർ എസ് എസ്സിന്റെ പരിശീലനം ലഭിച്ചവരാണ് പ്രതികൾ.

കൊലപാതകരീതി തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ വിരോധം തന്നെയാണ് കൊലപാതകത്തിന് കാരണം. FlR ൽ ബി ജെ പി പ്രവർത്തകർ എന്ന് വ്യക്തമാക്കുന്നുണ്ട്’, ഇ എന്‍ സുരേഷ്ബാബു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News