Vivo V25 Pro: വിവോ വി25 പ്രോ ഇന്ത്യയിലെത്തി

ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച വിവോ വി23 പ്രോയുടെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ 5ജി ഫോണ്‍ ഇന്ത്യയിലെത്തി. ധാരാളം ഫോട്ടോകള്‍ എടുക്കാന്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് വിവോ വി25 പ്രോ.

പുതിയ വിവോ വി25 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 35,999 രൂപയാണ് വില. 12 ജിബി റാം + 1256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് വില. ഫ്‌ലിപ്കാര്‍ട്ട് വഴി ഓഗസ്റ്റ് 25 ന് വില്‍പന തുടങ്ങും. സെയിലിങ് ബ്ലൂ, പ്യുവര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും. ഹാന്‍ഡ്‌സെറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 3,500 രൂപ കിഴിവ് ലഭിക്കും. ഇതോടെ 32,499 രൂപയ്ക്ക് ഹാന്‍ഡ്സെറ്റ് വാങ്ങാന്‍ കഴിയും. 3,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഇളവും ലഭ്യമാണ്.

വിവോ വി-സീരീസ് ഫോണിന് നിറം മാറുന്ന ബാക്ക് പാനലും കൂടുതല്‍ പ്രീമിയം അനുഭവത്തിനായി 3ഡി സ്‌ക്രീനും ഉള്‍പ്പെടുത്തിയിരിക്കുന്നു. മിഡ്-റേഞ്ച് വിഭാഗത്തിലുള്ള ഹാന്‍ഡ്‌സെറ്റിന് 6.56 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്. ഇതിന് 120Hz ആണ് റിഫ്രഷ് റേറ്റ്. ഫുള്‍ എച്ച്ഡി+ റെസലൂഷനില്‍ പ്രവര്‍ത്തിക്കുന്നതാണ് പാനല്‍. ഇതിന് എച്ച്ഡിആര്‍ 10+ സര്‍ട്ടിഫിക്കേഷനുമുണ്ട്.

മീഡിയടെക് ഡിമെന്‍സിറ്റി 1300 ആണ് പ്രോസസര്‍. ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് റാം വിപുലീകരിക്കാം (8 ജിബി വരെ). ചൂട് നിയന്ത്രിക്കാനായി ലിക്വിഡ് കൂളിങ് വിസി സിസ്റ്റവും ഉണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് മറ്റൊരു പ്രധാന ഫീച്ചര്‍. 4,830 എംഎഎച്ച് ആണ് ബാറ്ററി. കൂടാതെ 66W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയും ഇതിനുണ്ട്.

വിവോ വി25 പ്രോയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഇതില്‍ ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സറും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും ഇതോടൊപ്പമുണ്ട്. മുന്‍വശത്ത് 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News