ADVERTISEMENT
കെഎസ്ആർടിസി(KSRTC) സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. യൂണിയനുകളുമായി നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 22 ന് തുടർ ചർച്ച നടക്കും.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന മാനേജ്മെന്റ് നിലപാടിനോട് യൂണിയനുകൾ എതിർപ്പറിയിച്ച സാഹചര്യത്തിലാണ് നിയമോപദേശം തേടാൻ മന്ത്രിതല ചർച്ച തീരുമാനിച്ചത്
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്നതിൽ 8 മണിക്കൂർ മാത്രം സ്റ്റിയറിംഗ് ജോലി ചെയ്താൽ മതിയാകും. പക്ഷെ 12 മണിക്കൂർ തൊഴിലാളികൾ ഉണ്ടായിരിക്കണം. ഇതിൽ തെറ്റിധാരണ വേണ്ടെന്നും മന്ത്രിമാരായ ആന്റണി രാജുവും(antony raju) വി. ശിവൻകുട്ടിയും(v sivankutty) പറഞ്ഞു.
നിയമോപദേശം ലഭിച്ച ശേഷം ഈ മാസം 22 ന് വീണ്ടും ചർച്ച നടത്തും. ഇതിൽ എല്ലാ കാര്യങ്ങളിലും ധാരണയാകുമെന്നും മന്ത്രിമാർ വ്യക്തമാക്കി. ശമ്പള പ്രതിസന്ധിയിൽ അടക്കം ശാശ്വതമായ പരിഹാരമാണ് സർക്കാർ ലക്ഷ്യം. ട്രെയ്ഡ് യൂണിയൻ പ്രൊട്ടക്ഷൻ സംബന്ധിച്ചും കൂടുതൽ ചർച്ച നടത്തും. ചർച്ച സൗഹാർദപരമായിരുന്നെന്ന് യൂണിയനുകളും അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.