
തലയോലപ്പറമ്പില്‍ തെരുവുനായ(streetdog)യുടെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായ ആളുകളെ കടിച്ചത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു.
ഒരാള്‍ക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാള്‍ക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. നായ നിരവധി വളര്‍ത്തുനായ്ക്കളേയും കടിച്ചു.
റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here