
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നും മുനീർ ചോദിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനീർ.
കേരള പാഠ്യ പദ്ധതി ചട്ടക്കുട്ട് കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ രംഗത്തെത്തിയത്. ജെന്ഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ എന്തിനാണ് സ്വവർഗ ലൈംഗികതയ്ക്ക് കേസെന്നും ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണെന്നുമായിരുന്നു മുനീറിന്റെ ചോദ്യം.
പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോയെന്നും മുനീർ ചോദിച്ചു. വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീർ പറഞ്ഞു. നേരത്തെ എം എസ് എഫ് വേദിയിൽ ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ മുനീർ നടത്തിയ പ്രസംഗം വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ഇതേ വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുനീർ രംഗത്തെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here