രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ പഴങ്ങള്‍

രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഏതാനും പഴങ്ങള്‍ പരിചയപ്പെടാം.

മാതളപ്പഴം

വയറിന്റെ ആരോഗ്യവും രോഗപ്രതിരോധ സംവിധാനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളപ്പഴം. കൂടാതെ, ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ പുറന്തള്ളാനും മാതളപ്പഴം സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

സബര്‍ജെല്ലി(പിയര്‍പഴം)

ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന സബര്‍ജെല്ലി വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സായിരുന്നു. ഇത് കൂടാതെ, ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫ്ളവനോയിഡുകളും ഇവയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. പോഷകഗുണം കൂടുതല്‍ ലഭിക്കുന്നതിന് തൊലിയുള്‍പ്പടെ കഴിക്കാം.

ഞാവല്‍പ്പഴം

അയണ്‍, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ഞാവല്‍പ്പഴം. കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകള്‍ കൂടി അടങ്ങിയ ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു.

ആപ്പിള്‍

ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ചൊല്ല്. വിറ്റാമിന്‍ സിയുടെയും ക്വെര്‍സെറ്റിന്‍ എന്ന ഫ്ളവനോയിഡുകളുടെയും വലിയ ശേഖരമാണ് ആപ്പിളിലുള്ളത്. ഇവ രണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

വാഴപ്പഴം

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ബി6 വാഴപ്പഴത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. നേരിട്ട് കഴിക്കുന്നതിനൊപ്പം രുചികരമായ സ്മൂത്തികളും ഷേക്കുകളും തയ്യാറാക്കുന്നതിനും വാഴപ്പഴം ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel