Madhya Pradesh:മധ്യപ്രദേശില്‍ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി

(Madhya Pradesh)മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കൊച്ചി മാമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് നിര്‍മല്‍ ശിവരാജിനെ കാണാതായത്. പൂര്‍ണമായി തകര്‍ന്ന നിലയില്‍ നിര്‍മലിന്റെ കാര്‍ ഇന്നു രാവിലെ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ നാട്ടിലുള്ള അമ്മയെയും 8.30ന് ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. മഴ കാരണം റോഡിൽ കടുത്ത ഗതാഗത തടസമുള്ള കാര്യം പറഞ്ഞിരുന്നെങ്കിലും എന്തെങ്കിലും അപായ സാധ്യത അറിയിച്ചിരുന്നില്ല. അന്നു രാത്രി 9 മണിയോടെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. തുടർന്നു മാതാപിതാക്കൾ ആർമി ഉദ്യോഗസ്ഥരെ അറിയിച്ചതിനുപിന്നാലെ തിരച്ചിൽ ആരംഭിച്ചു. ഈ റോഡിൽ പ്രളയ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും നിർമൽ ഇക്കാര്യ അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News